ജിഎസ്ടിയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തുനിന്നും അമിതാഭ് ബച്ചൻ പിന്തിരിയണമെന്ന് കോൺഗ്രസ്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമാണ് ബച്ചനെതിരെ രംഗത്തെത്തിയത്. ചരക്കുസേവന നികുതിക്കെതിരെ രാജ്യത്ത് വ്യാപാരികൾക്കിടയിൽ പ്രതിഷേധം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ജിഎസ്ടിയെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും, വ്യാപാരികളുടെ പ്രതിഷേധം ഭാവിയിൽ അമിതാഭ് ബച്ചനെതിരെയാകുമെന്ന് മനസിലാക്കണമെന്നും സഞ്ജയ് നിരുപം ആവശ്യപ്പെട്ടു. ജിഎസ്ടിയെ പിന്തുണയ്ക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് കഴിഞ്ഞദിവസം പരസ്യവീഡിയോ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൻറെ എതിർപ്പുയരുന്നത്.
Advertisement