എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ റാം നാഥ് കോവിന്ദിന് അണ്ണാ ഡിഎംകെയിലെ പളനിസാമി വിഭാഗം പിന്തുണ പ്രഖ്യാപിച്ചു. അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന് ഉന്നത തലയോഗത്തിലാണ് തീരുമാനം. 89 എം. എല്‍. എമാരും 28 ലോക്സഭാ എംപിമാരും 11 രാജ്യസഭാ എംപിമാരുമാണ് പളനിസാമിയ്്ക്കൊപ്പം ഉള്ളത്. പാര്‍ട്ടി ഒറ്റക്കെട്ടായി കോവിന്ദിന് പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. എന്നാല്‍ ദിനകരന് വിഭാഗവും പനീര്‍സെല്‍വം വിഭാഗവും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇവരും എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നാണ് സൂചന. നാലു ദിവസത്തിനകം തീരുമാനം പ്രഖ്യാപിയ്ക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Advertisement