കേരളത്തിന് ചരിത്രനിമിഷമെഴുതി കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ വേദിയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. മെട്രോയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് സര്‍ക്കാരിനെയും കേരളത്തിലെ ജനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊച്ചിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മെട്രോ മുതല്‍കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് മന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. കൊച്ചി മെട്രോ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
Advertisement