കൊച്ചി പുതുവൈപ്പിലെ ഐ.ഒ.സിയുടെ എല്‍പിജി ടെര്‍മിനലിനെതിരായ സമരം ശക്തമാക്കാന്‍ ജനകീയ സമിതി. കഴിഞ്ഞദിവസം സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ ഇന്ന് ജനകീയസമിതി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനവാസകേന്ദ്രത്തില്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനെതിരായ സമരത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് വരാപ്പുഴ അതിരൂപത അറിയിച്ചു. മെട്രോ ഉദ്ഘാടന ദിവസമായ ശനിയാഴ്ച പുതുവൈപ്പില്‍ പ്രതിഷേധസംഗമം സംഘടിപ്പിക്കാന്‍ ലത്തീന്‍ കത്തോലിക്കാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ജനങ്ങളുടെ പ്രതിഷേധം അവഗണിച്ചും ടെര്‍മിനല്‍ നിര്‍മാണവുമായി മുന്നോട്ടുപോകാനാണ് ഐഓസിയുടെ തീരുമാനം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്കാന് കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
Advertisement