സംസ്ഥാന ചരക്കുസേവന നികുതി നിയമം ഇന്ന് മന്ത്രിസഭ പരിഗണിക്കും. ഓര്‍ഡിനന്‍സായി നിയമം കൊണ്ടുവരികയാണ് ലക്ഷ്യം. ജുലൈ ഒന്നിന് രാജ്യവ്യപകമായി ഏകീകരിച്ച നികുതി ഘടന നിലവില്‍ വരുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളും അതിനനുസൃതമായ നിയമം പാസാക്കേണ്ടതുണ്ട്. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതുവരെ നിയമം പാസാക്കാതെയുള്ളത്. ചില നികുതികളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് കാലതാമസമുണ്ടാവാന്‍ കാരണം. പൊതുവെ കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള നിയമമാണ് സംസ്ഥാനവും നടപ്പാക്കുന്നത്. ഇതോടെ ചരക്കുസേവന നികുതി നിലവില്‍ വരുന്നതിനുള്ള പ്രധാനചുവടുവയ്പ്പ് പൂര്‍ത്തിയാകും.വ്യാപാരി വ്യവസായികളുടെ രജിസ്ട്രേഷന് നടപടി സംസ്ഥാനത്ത് പുരോഗമിക്കുകയുമാണ്.
Advertisement