പനി പടര്‍ന്നുപിടിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ ഇന്ന് ജില്ലാ കലക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ യോഗം. പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് മെംബര്‍മാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് യോഗം. പഞ്ചായത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ സ്വകാര്യആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കല്ലാനോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് സൗജന്യമെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചിട്ടുണ്ട്.
Advertisement