കോടതിയലക്ഷ്യ കേസില്‍ ശിക്ഷിയ്ക്കപ്പെട്ട മുന്‍ ജസ്റ്റിസ് സി. എസ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ സഹായം തേടി ബംഗാള്‍ ഡിജിപി തമിഴ്നാട് ഡിജിപിയ്ക്ക് കത്തയച്ചു. കര്ണന് സര്‍വീസില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത ഡിജിപിയുടെ അഭ്യര്‍ഥന. എന്നാല്‍ ഒളിവില്‍ കഴിയുന്ന കര്ണന് എവിടെയാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഒരു കൂട്ടം അഭിഭാഷകരുടേയും പൊലിസിന്റെയും സഹായത്തോടെ കര്ണന് ചെന്നൈയില്‍ കഴിയുന്നതായാണ് സൂചന. സുപ്രീംകോടതി ആറുമാസത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ജസ്്റ്റിസ് കര്ണന് മെയ് 10 മുതല്‍ ഒളിവിലാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ. എസ് ഖഹാര്‍ ഉള്‍പ്പെടെ ആറ് ജഡ്ജിമാരെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ സുപ്രീംകോടതി നടപടിയെടുത്തത്.
Advertisement