വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മിറ്റിയിലെ നസിറുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജോബി വി.ചുങ്കത്ത് ഗ്രൂപ്പുകൾതമ്മിൽ ജില്ലാഒാഫിസിനുവേണ്ടി തർക്കം. നസിറുദ്ദീനെ തുണയ്ക്കുന്ന ഗ്രൂപ്പ് രാവിലെ ജില്ലാകമ്മിറ്റി ഒാഫിസ് പിടിച്ചെടുത്തു. പിന്നാലെ ജോബി വിഭാഗം എത്തിയതോടെ സംഘർഷം ഒഴിവാക്കാൻ പൊലീസ് ഇടപെട്ടു. പിന്നീട് ഇരുവിഭാഗത്തെയും ഒഴിവാക്കി ജില്ലാകമ്മിറ്റി ഒാഫിസിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.
Advertisement