ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ അവസാന സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം. ശ്രീലങ്ക - പാക്കിസ്ഥാന് മല്‍സരവിജയി സെമിഫൈനലിലേക്ക് മുന്നേറും.. 2002ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാനും ശ്രീലങ്കയും ഏഷ്യയ്ക്ക് പുറത്ത് ഏറ്റുമുട്ടുന്നത്.. ഉച്ചയ്ക്കുശേഷം മൂന്നിനാണ് മല്‍സരം.
ഇന്ത്യ തോല്പിച്ച പാക്കിസ്ഥാനും ഇന്ത്യയെ തോല്പിച്ച ശ്രീലങ്കയും. ദക്ഷിണാഫ്രിക്ക തോല്പിച്ച ശ്രീലങ്കയും ദക്ഷിണാഫ്രിക്കയെ തോല്പിച്ച പാക്കിസ്ഥാനും. ആര്‍ക്കും ജയിക്കാം തോല്‍ക്കാം. രണ്ടു ടീമിനും തുല്യ സാധ്യതയാണ്. ആകെ തകര്‍ന്നടിഞ്ഞ് പാക് ക്രിക്കറ്റിന് തിരിച്ചുവരവിനുള്ള പിടിവള്ളിയാണ് ചാംപ്യന്‍സ് ട്രോഫിയിലെ സെമിബര്‍ത്ത്. അത് നഷ്ടമാകാതിരിക്കാനായിരിക്കും പാക്കിസ്ഥാന്റെ പോരാട്ടം. സ്പിന്നര്‍മാരെ മുന്‍നിര്‍ത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടിയെ തന്ത്രം ശ്രീലങ്കയ്ക്കെതിരെ ഫലം കണ്ടേക്കില്ല. സ്പിന്നര്‍മാരെ നന്നായി നേരിടുന്നവരാണ് ലങ്കന്‍ ബാറ്റ്സ്മാന്മാര്. അതിനുമപ്പുറം ഭയമില്ലാതെ കളിക്കുകയെന്ന സംഗക്കാരയുടെ വാക്കുകളില്‍ ആവേശമുള്‍ക്കൊണ്ട് ലങ്കന്‍ ടീമിന് ശക്തരായ ഇന്ത്യയ്ക്കെതിരായ വിജയം നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. കുശാല്‍ പെരേരയുടെ അഭാവം ടീമിലുണ്ടാകും. ഇന്ത്യയ്ക്കെതിരെ കണ്ട പാക്കിസ്ഥാനായിരുന്നില്ല ദക്ഷിണാഫ്രിക്കക്കെതിരെ. ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഏറെ മെച്ചപ്പെട്ട ടീം. മുഹമ്മദ് ഹഫീസിന് പകരം പേസ് ഓള്‍റൗണ്ടര്‍ ഫഹീം അഫ്റഫ് അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് ടീംവൃത്തങ്ങള് നല്കുന്ന സൂചന. എന്തായാലും തുല്യ ശക്തര്‍ ഏറ്റുമുട്ടുമ്പോള്‍ മികച്ച മല്‍സരം പ്രതീക്ഷിക്കാം. 2002ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാനും ശ്രീലങ്കയും ഏഷ്യയ്ക്ക് പുറത്ത് ഏറ്റുമുട്ടുന്നത്.