ജമ്മുകശ്മീരിലെ ഗുരേസ് സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ ഉറി സെക്ടറില്‍ നടന്ന നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത സൈന്യം അഞ്ച് ഭീകരരേയും വധിച്ചിരുന്നു. അതിനിടെ ഭീകരര്‍ക്കായുള്ള തിരച്ചില്‍ താഴ്വരയില് ശക്തമാക്കി. ജമ്മുകശ്മീര്‍ പൊലീസിന്റെ സഹായത്തോടെ രൂപീകരിച്ച പ്രത്യേക ദൗത്യസംഘമാണ് തിരച്ചില്‍ നടത്തുന്നത്. ഭീകരര്‍ക്ക് സാന്പത്തിക സഹായം നല്കുന്ന സംഘടനകളുടെ ആസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും വീണ്ടും പരിശോധന നടത്താന്‍ എന്‍.ഐ. എ തീരുമാനിച്ചതയാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ വിഘടനവാദികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത നാലു കോടി രൂപ കണ്ടെത്തിയിരുന്നു.
Advertisement