സുബീഷിന്റെ മൊഴി രേഖപ്പെടുത്തിയ ഡി.വൈ.എസ്.പിമാര്‍ക്കെതിരെ ഭീഷണിയുമായി കെ. സുരേന്ദ്രന്. വിരമിച്ചശേഷം സാധാരണ പൗരന്മാരാണെന്ന് ഓര്‍മ്മവേണം. സി.പി.എമ്മിനുവേണ്ടി പണിയെടുക്കാനാണെങ്കില്‍ രാജിവച്ച് പാര്‍ട്ടിയില്‍ ചേരണം. സി.ബി.ഐ അന്വേഷണം നടക്കുന്ന കേസില്‍ സി.ഡി. നാടകം ഉണ്ടാക്കിയത് ആര്‍ക്കുവേണ്ടിയാണെന്ന് വെളിപ്പെടുത്തണം. ഫെയ്സ്ബുക്കിലൂടെയാണ് ഡി.വൈ.എസ്.പിമാരായ സദാനന്ദന്, പ്രിന്‍സ് എബ്രഹാം എന്നിവരെ സുരേന്ദ്രന് രൂക്ഷമായി വിമര്‍ശിച്ചത്.
Advertisement