ഡല്‍ഹിയിലെ സമരം അവസാനിപ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ പാലിയ്ക്കാത്തതിനെ തുടര്‍ന്ന് വീണ്ടും പ്രക്ഷോഭവുമായി തമിഴ്നാട് കര്‍ഷകര്‍. ചെന്നൈയിലാണ് ഇത്തവണ ഇവര്‍ സമരം നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിയ്ക്കുന്നത് പ്രക്ഷോഭം രാജ്യ വ്യാപകമാക്കാനാണ് സമരക്കാരുെട ആലോചന.
തലയോട്ടി കഴുത്തിലണിഞ്ഞും എലിയെയും പാന്പിനെയും കടിച്ചു പിടിച്ചും നഗ്നരായും ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ നടത്തിയ സമരം അവസാനിപ്പിച്ചത് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാമെന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഉറപ്പ് കൊണ്ട് മാത്രമാണ്. എന്നാല്‍ മാസം ഒന്നു കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പല തവണ മുഖ്യമന്ത്രിയെ കണ്ടെങ്കിലും പതിവ് പല്ലവികള്‍ മാതം. ഈ സാഹചര്യത്തിലാണ് ചെന്നൈയില്‍ സമരം പുനരാരംഭിയ്ക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിയ്ക്കുക, ജലസേചന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിയ്ക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ സമരം നീട്ടിക്കൊണ്ടു പോയാല്‍ കര്‍ഷകരെ ബലം പ്രയോഗിച്ച് നീക്കാനാണ് പൊലിസിന്റെ ആലോചന.