ബാറുകള്‍ പൂട്ടാനുള്ള യുഡിഎഫ് തീരുമാനം കേരളത്തെ ലഹരിമാഫിയകളുടെ കേന്ദ്രമാക്കിയെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. പുതിയ മദ്യനയത്തിലൂടെ സംസ്ഥാനത്ത് മദ്യം ഒഴുക്കുന്നുവെന്ന പരാതിയ്ക്ക് അടിസ്ഥാനമില്ല. പുതിയ നയം മദ്യം ഒഴുകാന്‍ കാരണമാവില്ല. ത്രീ, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നാലും ഉപഭോഗം കുറയും. മദ്യത്തിനെതിരെ സംസാരിക്കുന്നവര്‍ ഒരുതുള്ളി പോലും കഴിക്കുന്നവരാകരുത്. ജനങ്ങള്‍ മദ്യം കഴിക്കാതെ തന്നെ ഷാപ്പുകള്‍ പൂട്ടട്ടെയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Advertisement