കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്നത് ആസൂത്രിത ആക്രമണണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജില്ലാ സെക്രട്ടറി പി. മോഹനനെ കൊലപെടുത്താനാണ് ശ്രമിച്ചത്. തലനാരിഴയ്ക്കാണ് മോഹനന് രക്ഷപ്പെട്ടത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നു വരുത്താനാണ് ബിജെപി ശ്രമം. അമിത് ഷാ കേരളത്തില്‍ വന്നുപോയശേഷമാണ് തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement