ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം. സെൻസെക്സ് 58പോയൻറ് താഴ്ന്ന് മുപ്പത്തിയോരായിരത്തി ഇരുന്നൂറ്റി പതിമൂന്നിലും, ദേശീയസൂചികയായ നിഫ്റ്റി 17 പോയൻറ് കുറഞ്ഞ് 9647ലും വ്യാപാരം നിർത്തി. സൺഫാർമ്മ, ടാറ്റാസ്റ്റീൽ, പവർഗ്രിഡ് തുടങ്ങിയ കമ്പനികൾ നേട്ടത്തിലും, ടിസിഎസ്, ബിപിസിഎൽ, ഐസിഐസിഐ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻമാർക്കറ്റിൽ ബിഎസ്ഇയും, ജപ്പാൻറെ നിക്കിയുമാണ് നഷ്ടം നേരിട്ടത്. യൂറോപ്യൻ സെൻട്രൽബാങ്കിൻറെ പോളിസി മീറ്റിങ്ങും, യുകെ തിരഞ്ഞെടുപ്പ് സംബന്ധമായ റിപ്പോർട്ടുകളുമാണ് രാജ്യാന്തരവിപണിയിൽ സ്വാധീനിക്കുന്നത്. അതേസമയം, രാജ്യാന്തരവിപണിയിൽ രൂപയുടെ മൂല്യം വീണ്ടും ഉയർന്നു. ഡോളറിനെതിരെ 64രൂപ 31പൈസയാണ് ഇന്നത്തെ ശരാശരി വിനിമയമൂല്യം.