ഖത്തര്‍ പ്രതിസന്ധി തുടരുന്നതിനിെട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി രാജാവുമായി ചര്‍ച്ച നടത്തി. ഭീകരവാദത്തിനുളള ധനസഹായം തടയുന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഖത്തറിനെതിരായ നടപടി ഇരുനേതാക്കളും വിലയിരുത്തി. ഭീകരവാദം തടയുന്നതില്‍ ഗള്‍ഫ് ഏകോപന കൗണ്‍സില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകതസല്മാന് രാജാവുമായി ട്രംപ് പങ്കുവച്ചു. നേരത്തെ തന്റെ സൗദി സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഖത്തറിനെതിരായ നടപടിയെന്ന് സൂചിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
Advertisement