സിനിമയ്ക്ക് ഇരട്ടനികുതി ഈടാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജി എസ് ടി വരുമ്പോള്‍ വിനോദനികുതി ഒഴിവാക്കും. ഇതുമൂലം തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും ചലച്ചിത്രപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. തീരുമാനം സ്വാഗതാര്‍ഹമെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.
Advertisement