ഉത്തര്‍പ്രദേശിലെ റാംപൂരില്‍ പട്ടാപ്പകല്‍ അമ്മയെയും മകളെയും ആക്രമിക്കാന്‍ യുവാക്കളുടെ ശ്രമം. റോഡിലൂടെ നടന്നുപോവുകയായിരുന്ന അമ്മയെയും മകളെയുമാണ് ഒരുസംഘം ആക്രമിച്ചത്. മകളെ കടന്നുപടിച്ച യുവാക്കള്‍ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകാനും ശ്രമിച്ചു. മറ്റൊരു യുവാവെത്തിയാണ് യുവതിയെ രക്ഷിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു.
Advertisement