വിഴിഞ്ഞം പദ്ധതിയുടെ കരാറിനെക്കുറിച്ച് സി.എ.ജി ഉന്നയിച്ച അതിനിശിത വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് ആലോചന. സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവമുളളതാണ്. അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനനത്തില്‍ പദ്ധതിയില്‍ വേണ്ട തുടര്‍നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
Advertisement