ദേശീയ രാഷ്ട്രീയത്തില്‍ പുതിയ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നോഥിന് ഡല്‍ഹിയില്‍ നരേന്ദ്ര മോദി നല്കിയ വിരുന്നിലാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച. വിരുന്നിലേക്ക് നിതീഷ് കുമാറിനെ മോദി ക്ഷണിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി പ്രതിപക്ഷകക്ഷികള്‍ തമ്മില്‍ െഎക്യമുണ്ടാക്കാന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെയാണ് വിശാലസഖ്യം നേതാവുകൂടിയായ നിതീഷ് ഇന്ന് മോദിയെ കണ്ടത്. മൗറീഷ്യസ് പ്രധാനമന്ത്രിയുമായി നിതീഷിന് വ്യക്തിപരമായി അടുപ്പമുണ്ടെന്നും വിരുന്നില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ലെന്നുമാണ് ജെഡിയു നേതാക്കള്‍ പറയുന്നത്. എന്നാല്‍ ലാലുപ്രസാദ് യാദവുമായുള്ള സഖ്യം അവസാനിപ്പിക്കാനും ബിജെപിയോട് അടുക്കാനും നിതീഷ് ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് മോദി നിതീഷ് കൂടിക്കാഴ്ച്ച.
Advertisement