സംസ്ഥാനത്തെ ഹോട്ടലുകൾ ഈ മാസം 30ന് അടച്ചിടുമെന്ന് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. ജിഎസ്ടിയുടെ പരിധിയിൽ ഹോട്ടലുകളെയും ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. പതിനാലായിരത്തിൽ താഴെ വരുമാനമുള്ള ഹോട്ടലുകൾക്ക് അഞ്ചുശതമാനവും അതിന് മുകളിൽ പന്ത്രണ്ടുശതമാനവും നികുതി ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിൽ പത്ത് ലക്ഷത്തിനുമേൽ വാർഷിക വരുമാനമുള്ള ഹോട്ടലുകൾക്ക് അരശതമാനം മാത്രമാണ് നികുതി . പുതിയ പരിഷ്കാരം ചെറുകിട ഹോട്ടലുകളെ പ്രതിസന്ധിലാക്കുമെന്നും ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കി.
Advertisement