തൃശൂര്‍ കോര്‍പറേഷനില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പരാതി അന്വേഷിക്കാമെന്ന് മന്ത്രി കെ.ടി.ജലീല്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. നഗരവികസന ജോയിന്റ് ഡയറക്ടര്‍ അന്വേഷിക്കുമന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു.
കോൺഗ്രസിന്റെയും ബി.ജെ.പിയടെയും കൗൺസിലർമാരാണ് ഇന്നലെ വൈകിട്ട് മുതൽ കൗൺസിൽ ഹാളിൽ ഇരുന്ന് സമരം നടത്തിയത്. കൗൺസിൽ അംഗീകരിക്കാത്ത തീരുമാനങ്ങൾ മിനിറ്റ്സില്‍ വ്യാജമായി എഴുതി ചേർത്ത് നടപ്പാക്കുന്നുവെന്നാണ് ആരോപണം..