സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സ്ഥിതിവിശേഷം നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണ്. ജില്ലാ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളും മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ വെന്റിലേറ്ററും ഐസിയുവും സ്ഥാപിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം സംസ്ഥാനത്ത് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഉണ്ടോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വകുപ്പുകള്‍ തമ്മിലുള്ള ഏകീകരണമില്ലായ്മയാണ് പനി വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ കാരണമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Advertisement