മഞ്ചേരി മെഡിക്കൽ കോളജിലെ ചികിൽസാ സംവിധാനത്തിലെ വീഴ്ചകൾ പരിഹരിച്ചില്ലെങ്കില്‍ മുസ്ലിംലീഗ് ആശുപത്രിക്ക് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മെഡിക്കൽ കോളജിലെ ചികിൽസ വീഴ്ചകൾ ചൂണ്ടിക്കാട്ടി മനോരമ ന്യൂസ് നടത്തിയ ക്യാംപയിന് പിന്നാലെ യൂത്ത്്ലീഗ് മെഡിക്കൽ കോളജിലിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിന് മുൻപിൽ പൊലീസ് മാർച്ച് തടഞ്ഞു. പിന്നാലെ മനുഷ്യമതിൽ തീർത്താണ് പ്രവർത്തകർ പ്രതിഷേധിച്ചത്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ്, ജില്ലാ സെക്രട്ടറി കെ.എൻ.എ. ഖാദർ, യൂത്ത്് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി തുടങ്ങിയവർ പങ്കെടുത്തു.
Advertisement