കോട്ടയം ജില്ലാ പഞ്ചായത്തിൽ വികസനകാര്യ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളുെട തിഞ്ഞെടുപ്പ് ഇന്ന് നടക്കും. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായിരുന്ന കേരളാ കോൺഗ്രസിലെ സഖറിയാസ് കുതിരവേലി സിപിഎം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് ഒഴിവുവന്നത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അംഗമായ കേരളാ കോൺഗ്രസിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ വികസനകാര്യ സമിതിയിലേയ്ക്ക് മൽസരിക്കും. ഇതോടെയാണ് പൊതുമരാമത്തിൽ ഒഴിവുവരുന്നത്. ലിസമ്മ ബേബിയാണ് കോൺഗ്രസ് സ്ഥാനാർഥി. സിപിഎം ആരെ പിന്തുണയ്ക്കും എന്നത് നിർണായകമാകും.