വാണക്രൈ റാംസണ്വെയര് ആക്രമണം പ്രതിരോധിക്കാന്‍ സുരക്ഷാമുന്കരുതലെടുത്തെന്ന് മന്ത്രി എ.കെ.ബാലന്. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സ്വതന്ത്രസോഫ്ട്വെയര്‍ ഉപയോഗം പ്രോല്‍സാഹിപ്പിക്കും. സംസ്ഥാനത്ത് ഇതുവരെ ആറിടത്ത് വാണക്രൈ ആക്രണം റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്യാന്തരപ്രശ്നമായതിനാല് അന്വേഷണത്തിന് പരിമിതികളുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Advertisement