ആർ. ബാലകൃഷ്ണപിള്ളയെ മുന്നാക്കസമുദായ ക്ഷേമ കോർപറേഷൻ ചെയർമാനാക്കിയ ഇടതുമുന്നണി ജനങ്ങളോട് മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അദ്ദേഹത്തെ ചെയർമാനാക്കിയപ്പോൾ എതിർത്തവർ ഇന്നത് ചെയ്തതിന് എന്ത് ന്യായീകരണമാണുള്ളത്. ബാലകൃഷ്ണപിള്ളയെ അന്ന് എതിർത്ത വി.എസ് അച്യുതാനന്ദന് ഇക്കാര്യത്തിൽ എന്തുപറയാനുണ്ട് എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ പറഞ്ഞു.
Advertisement