കോഴിക്കോട് കോടഞ്ചേരി വട്ടച്ചിറ ആദിവാസിക്കോളനി വാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് പലഘട്ടങ്ങളിലായി സർക്കാർ പ്രഖ്യാപിച്ചത്. പക്ഷേ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാതിവഴിയിലും ഫയലിലും മുടങ്ങി.
പാതിവഴിയിൽ പണിനിലച്ച ഈ കെട്ടിടം പറയും വട്ടച്ചിറക്കോളനിയിലെ വികസന പദ്ധതികളുടെ അവസ്ഥ. മൂന്ന് വർഷം മുമ്പ് വിശാലമായ ലക്ഷ്യങ്ങളോടെയാണ് സാംസ്ക്കാരിക നിലയം രൂപകൽപന ചെയ്തത്. ഒന്നര വർഷം മുമ്പ് പണി മുടങ്ങി. പദ്ധതി പ്രഖ്യാപിച്ച് പോയവർ പിന്നെ തിരിഞ്ഞ് നോക്കിയില്ല. കരാറുകാരൻ മുങ്ങുകയായിരുന്നു. സംസ്ക്കാരിക നിലയത്തിൽ നിന്ന് ആൽപം അകലെയാണ് മഴവെളള സംഭരണി. ടാങ്ക് ഉണ്ടെന്നല്ലാതെ അനുബന്ധസംവിധാനങ്ങൾ ഒന്നുമില്ല.