പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ ടി.എൻ.പി പെരുമാളിനെ അനുസ്മരിച്ച് കോഴിക്കോട് നഗരം. കോഴിക്കോട് എൻ.പി.ജയൻ സ്കൂൾ ഓഫ് ഫോട്ടോ ജേർണലിസം സംഘടിപ്പിച്ച ശിൽപശാലയോട് അനുബന്ധിച്ചായിരുന്നു അനുസ്മരണം.
ടി.എൻ.പി പെരുമാളിന്റെ ക്യാമറിയിൽ പതിഞ്ഞ ഫോട്ടോകള്‍ തന്നെയായിരുന്നു ശിൽപശാലയുടെ ആകർഷണം. വനജീവിതത്തിന്റെ തുടിപ്പും മാസ്മരികതയും അണുവിടമായാതെ പകർത്തിയ ചിത്രങ്ങളായിരുന്നു ഒാരോന്നും. നീലക്കുറിഞ്ഞിയും, വന്യജീവികളുമെല്ലാം ഫോട്ടോകളിൽ നിറഞ്ഞുനിന്നു. രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ ചിത്രങ്ങള്‍ കേരളത്തിലെ ഫോട്ടോഗ്രഫി വിദ്യാർഥികൾക്ക് പരിചിതമാക്കുകയാണ് ലക്ഷ്യം.
ഫോട്ടോഗ്രഫി രംഗത്തെ പുതിയസാധ്യതകളും ശിൽപശാലയിൽ ചർച്ചയായി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ, ഫോട്ടോഗ്രാഫർ കെ.ജയറാം, പരിസ്ഥിതിപ്രവർത്തകൻ ശോഭീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.