കൃഷിഭൂമി തരിശിടുന്നത് കുറ്റകരമായി കാണുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇത്തരം ഭൂമിയില്‍ ജനങ്ങള്‍ക്ക് കൃഷിയിറക്കാനുളള പുതിയനിയമം കൊണ്ടുവരും. കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷി നടീല്‍ ഉല്‍സവം മന്ത്രി ഉദ്ഘാടനം ചെയ്തു.സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്തവരള്‍ച്ച കാരണം വിളകളുടെ ഉല്പാദനത്തില് വലിയ കുറവുണ്ടായിട്ടുണ്ടെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍.
ഇത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. തരിശായിക്കിടക്കുന്ന ഭൂമികളെ ജനപങ്കാളിത്തത്തോടെ കൃഷിയോഗ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് ഇരുപത് വര്‍ഷക്കാലം തരിശിട്ട ഒളവണ്ണ മുണ്ടോപ്പാടത്ത് നെല്‍കൃഷിയിറക്കിയത്. ചടങ്ങില്‍ എംഎല്‍എമാരായ പി.ടി.എ.റഹീം, വി.കെ.സി.മമ്മദ് കോയ തുടങ്ങിയവര്‍ പങ്കെടുത്തു.