പത്മശ്രീയുടെ തിളക്കത്തില്‍ വീണ്ടും വാളും പരിചയുമേന്തി മീനാക്ഷി ഗുരുക്കള്‍. തച്ചോളി ഒതേനന്റെ തറവാട്ടുക്ഷേത്രമായ കോഴിക്കോട്ടെ തച്ചോളി മാണിക്കോത്ത് ഉല്സവത്തോടനുബന്ധിച്ചായിരുന്നു കളരിപ്പയറ്റ്.
കടത്തനാടിന് പത്മശ്രീ സമ്മാനിച്ച മീനാക്ഷിയമ്മ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ഭര്‍ത്താവ് രാഘവന് ഗുരുക്കളുടെ കാലംമുതല്‍ എത്താറുള്ള തച്ചോളി മാണിക്കോത്ത് ക്ഷേത്രോല്‍സവത്തിന് ഇത്തവണയും എത്തി. വാള്‍പ്പയറ്റും വടിപ്പയറ്റുമായി കാണികളെ ആവേശത്തിലാക്കി. ഒതേനനും മതിലൂര്ഗുരുക്കളും കളരിയഭ്യാസം നടത്തിയ മുറ്റത്ത് കച്ചകെട്ടുന്നത് മീനാക്ഷിയമ്മയ്ക്ക് അഭിമാനമാണ്.
കടത്തനാട് കളരിസംഘത്തിലെ ആറുപേരും മീനാക്ഷിയമ്മയ്ക്കൊപ്പം എത്തിയിരുന്നു. അടവുകളും ചുവടുകളും കാണാന്‍ വിദേശികളുള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. നാട്ടുകാരുടെ കൂട്ടായ്മയില്‍ മീനാക്ഷിയമ്മയ്ക്ക് പ്രത്യേക സ്വീകരണവും നല്കി.