കായിക ഭൂപടത്തില്‍ കണ്ണൂരിന്റെ പെരുമ വിളിച്ചറിയിക്കാന്‍ ലക്ഷ്യമിട്ട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഒാഫ് കൊമേഴ്സിന്റെ ബീച്ച് റണ്‍. ഒട്ടേറെ വിദേശതാരങ്ങളെ പങ്കെടുപ്പിച്ച് പയ്യാമ്പലത്ത് സംഘടിപ്പിച്ച ബീച്ച് റണ്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ഒളിംപ്യന്‍ പ്രമീള അയ്യപ്പ ഉദ്ഘാടനം ചെയ്തു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് ബീച്ച് റണ്‍ സംഘടിപ്പിച്ചത്. എഴുന്നൂറ്റി അമ്പതിലധികം പേര് ബീച്ച് റണ്ണില്‍ പങ്കെടുത്തു. നൈജീരിയന്‍ , കെനിയന്‍ താരങ്ങളുടെ പങ്കാളിത്തമാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യന്‍ താരങ്ങളെ പിന്നിലാക്കി വിവിധവിഭാഗങ്ങളില്‍ കെനിയന്‍ താരങ്ങള്‍ തന്നെയാണ് ഒന്നാമതെത്തിയത്. യുവാക്കളില്‍ പുതിയ കായികസംസ്കാരം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ബീച്ച് റണ്‍ പികെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു.
പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റോഡിലാണ് രണ്ടാം വര്‍ഷവും ബീച്ച് റണ്‍ നടത്തിയത്.വിദേശതാരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ താരം സെല്‍വിയും മികച്ച പ്രകടനം കാഴ്ചവെച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂടി യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ വിദേശകായികതാരങ്ങളെ പങ്കെടുപ്പിച്ച് ബീച്ച് റണ്‍ വിജയകരമായി തുടരാനാണ് സംഘാടകരുടെ തീരുമാനം.