കലോൽസവത്തിനായി ഒരുക്കിയ വേദികൾ സാമൂഹ്യവിരുദ്ധർ ചായമടിച്ചു വൃത്തികേടാക്കി. കാസർകോട് ജില്ലാ കലോൽസവം നടക്കുന്ന തൃക്കരിപ്പൂർ സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ചുമരുകളാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.
ചെറിയ ഇടവേളക്ക് േശഷമാണ് തക്കരിപ്പൂർ ജില്ല കലോൽസവത്തിന് േവദിയാകുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാന വേദിയായ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും പരിസരവും പെയിന്റടിച്ച് വൃത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചുമരകളിൽ വ്യാപകമായി ചുവരെഴുത്തുകൾ പ്രത്യക്ഷമായത്. എം.എസ്.എഫിന്റെ പേരിലാണ് ചുവരെഴുത്ത്.എന്നാല്‍ ചുവരെഴുത്തുമായി ബന്ധമില്ലെന്നാണ് മുസ്്ലിം ലീഗ് നിലപാട്.
ചുമരുകൾ പച്ചചായമടിച്ച് വൃകൃതമാക്കിയതിനെതിരെ അധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇന്നു മുതല്‍ നാലു ദിവസമാണ് കാസർകോട് ജില്ല സ്കൂൾ കലോൽസവം.