E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 02:56 PM IST

Facebook
Twitter
Google Plus
Youtube

More in North

കാര്‍ഷികസമൃദ്ധിയുടെ പെരുമ വിളിച്ചോതി നീലിയാര്‍ ഭഗവതി ക്ഷേത്രമുറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാര്‍ഷികസമൃദ്ധിയുടെ പെരുമ വിളിച്ചോതി പഴുത്ത അടയ്ക്കാത്തൂണു സ്ഥാപിച്ച് കണ്ണൂര്‍ മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രമുറ്റം. ക്ഷേത്രത്തിലെ കളിയാട്ടത്തിനോടനുബന്ധിച്ച് ക്ഷേത്രമുറ്റത്തെ പത്തുതൂണുകളിലായി ഇരുപതിനായിരത്തോളം അടക്കകളാണ് ക്ഷേത്രം അലങ്കരിക്കാന്‍ ഉപയോഗിച്ചത്. 

പച്ചമാല പവിഴമാല പഴുക്കാതൂണുകളുമുണ്ടനേകം എന്ന തോറ്റംപാട്ടിനെ അന്വര്‍ഥമാക്കിയാണ് നീലിയാര്‍ ക്ഷേത്ര കളിയാട്ടത്തില്‍ തിരുമുറ്റത്തെ അലങ്കരിക്കുന്ന പഴുത്തഅടക്കാ തൂണുകള്‍. കാലവസ്ഥ മാറ്റം മൂലം അടക്കകളുടെ വിളവും വലുപ്പമുള്ള അടക്കയുടെ കുറവും നാട്ടില്‍ സംഭവിച്ചെങ്കിലും സമീപ പ്രദേശങ്ങളില്‍ നിന്ന് നല്ലയിനം പഴുത്തഅടക്കകള്‍ തിരഞ്ഞെടുത്താണ് തൂണുകള്‍ ‍ നിര്‍മിച്ചത്. കുട്ടികളും സ്ത്രീകളും ചേര്‍ന്ന് അടക്ക നൂലില്‍ കോര്‍ത്ത് മാലകളാക്കും. പുരുഷന്‍മാര്‍ ഇവ തൂണില്‍ ആകര്‍ഷകമായി കെട്ടുന്നു. പാരമ്പര്യമായി പിന്തുടരുന്ന ആചാരത്തിനൊപ്പം പുതുതലമുറയെ കാര്‍ഷിക സംസ്കാരം ഒാര്‍മപ്പെടുത്തുകയുമാണ് നീലിയാര്‍ ക്ഷേത്രമുറ്റത്തെ അടക്കാ തൂണുകള്‍.

കളിയാട്ടത്തിന്‍റെ സമാപനത്തോട് അനുബന്ധിച്ച് മേലേരിക്ക് അഗ്നിപകല്‍ ,തോറ്റങ്ങള്‍ , ഊര്‍പ്പഴശി, വേട്ടയ്ക്കൊരുമകന്‍ തെയ്യങ്ങളുടെ പുറപ്പാട്, തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം എന്നിവയും അരങ്ങേറി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :