പൊട്ടിപ്പൊളിഞ്ഞ് വയനാട് ജില്ലാ ആസ്ഥാനത്തെ കൽപറ്റ ടൗൺഹാൾ. മൂപ്പത്്വർഷം മുൻപ് നിർമിച്ച ഹാൾ നവീകരിക്കാന്പോലും അധികൃതർ തയ്യാറായിട്ടില്ല. ടൗണിന്റെ ഹൃദയഭാഗത്തുതന്നെയാണ് ടൗൺ ഹാളിന്റെ സ്ഥാനം. പത്തിൽകൂടുതൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻപോലും സ്ഥലമില്ല. മഴക്കാലത്ത് ചുമരിൽ തൊട്ടാൽ ചിലപ്പോൾ വൈദ്യൂതാഘാതമേൽക്കും. വയറിങ് ജോലികൾക്കായി നഗരസഭ ബജറ്റിൽ തുകവകയിരുത്തിയിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.
ടൗൺഹാൾ വിപൂലീകരിക്കാൻ തൊട്ടടുത്തുതന്നെ നാൽപത് സെന്റ് സ്ഥലം വാങ്ങിയിട്ട് നാളുകളായി. ആവശ്യത്തിന് ശുചിമുറികളുമില്ല. ജല അതോറിറ്റിയുട വെള്ളമാണ് ഏക ആശ്രയം. ഹാൾ വാടകയ്ക്കെടുക്കുന്നവർ കസേരകളും കൊണ്ടുവരണം. സാധാരണക്കാർക്ക് കുറഞ്ഞചിലവിൽ വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾ സംഘടിപ്പിക്കാനും കഴിയുന്നില്ല.