ജഡ്ജി ഇടപെട്ടതോടെ തലശേരി കോടതിവളപ്പിനുള്ളിലെ റോഡുകള്‍ക്ക് ശാപമോക്ഷമായി. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡിലൂടെ യാത്ര ദുസഹമായതോടെയാണ് ലീഗല്‍ സര്‍വീസ് അതോറിട്ടി ഇടപെട്ട് റോഡ് ടാറിങ്ങിന് ഉത്തരവിറക്കിയത്.
പതിനഞ്ച് കോടതികളുള്ള കെട്ടിടസമുച്ചയാണ് തലശേരിയിലേത്. ന്യായാധിപന്മാരും അഭിഭാഷകരും കക്ഷികളും ഉള്‍പ്പെടെ ദിനംപ്രതി രണ്ടായിരത്തോളം പേരെത്തുന്ന കോടതിക്കുമുന്നിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. കാല്‍നടയാത്രപോലും ദുസഹമായതിനെ തുടര്‍ന്നാണ് ലീഗല്‍ സര്‍വീസ് അതോറിട്ടി ഇടപെട്ടത്.
നേരത്തെ കോടതിയുടെ മധ്യഭാഗത്തെ ഗേറ്റുമുതല്‍ തെക്കേ ഗേറ്റുവരെയായിരുന്നു റോഡ്. ഇപ്പോള്‍ വടക്കേ കവാടം മുതല്‍ റോഡ് നിര്‍മിക്കാനാണ് അനുമതി. റോഡിന്റെ ടാറിങ് ജോലികള്‍ ആരംഭിച്ചു. പതിനേഴ് ലക്ഷം രൂപചെലവില്‍ റോഡ് നിര്‍മിക്കാനാണ് തീരുമാനം. വിവിധകവാടങ്ങളെ ബന്ധപ്പെടുത്തി റോഡുനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കോടതിവളപ്പിലെ യാത്ര സുഗമമാകും.