കോഴിക്കോട് ബീച്ചില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത ഒാട്ടോറിക്ഷകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ഒാട്ടോതൊഴിലാളികള് ടൗണ്‍ സ്റ്റേഷന് ഉപരോധിച്ചു. എന്നാല്‍ ഒാട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ ട്രാഫിക് അനുമതിയുണ്ടെന്നാണ് തൊഴിലാളികളുടെ വാദം.
വൈകിട്ട് അഞ്ചുമണിയോടെയാണ് കോഴിക്കോടു ബീച്ചിലെ മറൈന്‍ ഗ്രൗണ്ടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത അഞ്ചു ഒാട്ടോറിക്ഷകള്‍ ടൗണ്‍ പൊലീസ് പിടിച്ചെടുത്തത്. ഒാട്ടോതൊഴിലാളികളുടെ ലൈസന്‍സ് വാങ്ങിവച്ച ശേഷം അനധികൃതമായി പാര്‍ക്ക് ചെയ്തതിന് 500 രൂപ പിഴയടക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇൗ സ്ഥലത്ത് ട്രാഫിക് പൊലീസ് പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഒാട്ടോതൊഴിലാളികളുടെ വാദം. രാത്രിയായിട്ടും ഒാട്ടോറിക്ഷകള്‍ വിട്ടുനല്‍കാതായതോടെയാണ് ഉപരോധം ആരംഭിച്ചത്.
തുടര്‍ന്ന് തൊഴിലാളിസംഘടനകളുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഒാട്ടോറിക്ഷകള്‍ വിട്ടുനല്‍കാന്‍ തീരുമാനമായി. എന്നാല്‍ അതേസ്ഥലത്ത് പാര്‍ക്കിങ് തുടരാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്.