വൃക്കരോഗിയായ യുവാവിന് ചികിൽസാ സഹായം നൽകാൻ പാലക്കാട് ചെർപ്പുളശേരിയിൽ ഒാട്ടോതൊഴിലാളികളുടെ സേവനം. ഒരു ദിവസത്തെ വരുമാനം മുഴുവൻ ചികിൽസാച്ചെലവിന് നൽകിയാണ് ഇവരുടെ കാരുണ്യം.
തൃക്കടീരി കാരാട്ടുകുറിശിയിൽ അനീഷിന്റെ ചികിത്സക്കാവശ്യമായ തുക കണ്ടെത്താനാണ് ചെർപ്പുളശേരിയിലെ ഓട്ടോ ഡ്രൈവർമാരുടെ സേവനം. വൃക്കരോഗം ബാധിച്ച് ഒന്നര വർഷമായി ചികിത്സയിലാണ് അനീഷ്. ഡയാലിസിസ് കൊണ്ട് രോഗം ഭേദമാകില്ല'. അതിനാൽ വൃക്ക മാറ്റിവെയ്ക്കാൻ ഡോക്ടർ നിർദ്ദേശിക്കുകയും പകരം വൃക്ക അനീഷിന്റെ സഹോദരൻ അജീഷിൽ സ്വീകരിക്കാൻ പരിശോധനകളും പൂർത്തിയാക്കി. എന്നാൽ ചെലവിന് പതിനഞ്ചു ലക്ഷം രൂപ ആവശ്യമാണ്. ഇൗ സാഹചര്യത്തിലാണ് തങ്ങളാൽ കഴിയുന്ന തുക സ്വരൂപിക്കാൻ ഒാട്ടോതൊഴിലാളികൾ നല്ല മനസ് കാണിച്ചത്.
ഒാട്ടോ ഒാടിക്കിട്ടിയ ഒരു ദിവസത്തെ വരുമാനവും സുമനുസുകളിൽ നിന്ന് പിരിച്ചെടുത്ത തുകയുമാണ് അനീഷിന്റെ ചികിത്സക്കായി നൽകുന്നത്.