ഇന്ത്യന്‍ വനിതകള്‍ നേരിടുന്ന പരുക്കന്‍ സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ പ്രമേയമാക്കിയ ഹിന്ദി ചിത്രം പര്ച്ച്ഡിന് കോഴിക്കോട്ടെ രാജ്യാന്തര വനിതാ ചലചിത്രോല്സവത്തിലും അംഗീകാരം. ദൃശ്യങ്ങള്‍ ചോര്‍ന്നതിന്റെയും നഗ്നതാ പ്രദര്‍ശനത്തിന്റെയും പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രം ലീന യാദവാണ് സംവിധാനം ചെയ്തത്. ചലച്ചിത്രോല്‍സവം ഇന്നുസമാപിക്കും.
സ്വന്തം വ്യക്തിത്വവും സ്വത്വവും അടിയറവുവച്ച് രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍ ജീവിക്കേണ്ടിവരുന്ന നാല് സ്ത്രീകളുടെ കഥയാണ് പര്ച്ച്ഡ്. ശൈശവ വിവാഹം, സ്ത്രീധനം, ശാരീരികചൂഷണം തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളിലേക്കാണ് ചിത്രം മിഴിതുറക്കുന്നത്. രാധികാ ആപ്തെ, തനിഷാ ചാറ്റര്‍ജി, സുര്‍വീന്‍ ചാവ്്ല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അജയ് ദേവ്ഗണാണ് സിനിമ നിര്‍മിച്ചത്.
റിലീസിനു മുമ്പുതന്നെ ഒാണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി സിനിമയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതോടെയാണ് പര്ച്ച്ഡ് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാധികാ ആപ്തെ മാധ്യമപ്രവര്‍ത്തകരോട് കയര്ത്തത്തും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയ ചിത്രം നിറഞ്ഞ സദസിനുമുന്നിലാണ് പ്രദര്‍ശിപ്പിച്ചത്.