ഇന്ത്യൻ സാഹിത്യകാരന്മാരുടെ നോവലുകളെ ആസ്പദമാക്കി കോഴിക്കോട്ട് ചിത്രപ്രദർശനം. ചിത്രകഥാ എന്ന പേരിൽ ഗുദ്ദാം ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം നടക്കുന്നത്.
വായിച്ചറിഞ്ഞ കഥകളിലെ കഥാപാത്രങ്ങളെയും കഥാമുഹൂർത്തങ്ങളെയും തീവ്രഭാവത്തിൽ അവതരിപ്പിക്കുകയാണ് ചിത്രങ്ങളിലൂടെ. കോഴിക്കോട്ടെ ചിത്രകാരന്മാരായ കൃഷ്ണപ്രസാദിന്റെയും ബബിതയുടെയും പത്ത് പെയിന്റിങ്ങുകളാണ് പ്രദർശനത്തിനുള്ളത്.
സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം, കെ.ആർ.മീരയുടെ യോദ്ധാവിന്റെ സുവിശേഷം, സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി, അരുന്ധതി റോയിയുടെ ഗോഡ് ഒാഫ് സ്മാൾ തിങ്സ്, പൗലോ കൊയ്്ലോയുടെ സ്പൈ വുമൺ തുടങ്ങിയ നോവലുകളാണ് ചിത്രങ്ങൾക്ക് പ്രമേയമായത്. പ്രദർശനം ഞായറാഴ്ച സമാപിക്കും.