വയനാട് ജില്ലയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന് നിർമ്മിച്ച ഡോക്യുമെന്ററിയാണ് എ ജേർണി ടു വയനാട്. വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യം.
വയനാട്ടിലേക്കുള്ള നല്ലൊരു വഴികാട്ടിയാണ് ഈ ഡോക്യുമെന്ററി. ജില്ലയുടെ സവിശേഷതകളിൽ ഭൂരിഭാഗവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭൂമി ശാസ്ത്രം, ചരിത്രം, സംസ്ക്കാരം, കൃഷി, ഗോത്രസംസ്കൃതിയെക്കുറിച്ചുമെല്ലാം ദൃശ്യങ്ങൾ പറഞ്ഞു തരുന്നു. പ്രകൃതിയും, വിവിധ ജനവിഭാഗങ്ങളുടെ ജീവിതരീതികളും വീഡിയോ പരിചയപ്പെടുത്തുന്നു. ടൂറിസം രംഗത്ത് ജില്ലയെ അന്താരാഷ്ട്രതലത്തിൽ എത്തിക്കുന്നതിനായിരുന്നു ഇത്തരമൊരു ശ്രമം. കൂടുതൽ വിനേദസഞ്ചാരികൾ ജില്ലയിലേക്ക് ആകർഷിക്കപ്പെടുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണിന് പേർ വയനാടിനെ പരിചയപ്പെട്ടു. ജില്ലാ ഭരണകൂടവും, ഡി.ടി.പി.സി യും സംയുക്തമായിട്ടാണ് നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഡി.ടി.പി.സി മൂന്നര മിനിട്ട് ദൈർഘ്യമുള്ളൊരു വീഡിയോ തയാറാക്കിയിരുന്നു. ഇത് ഹിറ്റായതിനെത്തുടർന്നാണ് ഈ വർഷം കൂടുതൽ പുതുമകളോടെ ഡോക്യുമിന്ററി നിർമ്മിച്ചത്.