കോഴിക്കോട് കുന്ദമംഗലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോവൂർ സ്വദേശിനി റംലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നാസറിനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചാത്തങ്കാവിലെ വാടകവീട്ടിൽ രാത്രി ഏഴരയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെ നാസർ റംലയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേയ്ക്കും നാസർ രക്ഷപ്പെട്ടു. റംല രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. കുന്ദമംഗലം പൊലീസും നാട്ടുകാരും ചേർന്ന് റംലയെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോവൂർ സ്വദേശികളായ ദമ്പതിമാർ ചാത്തങ്കാവിലെ വാടകവീട്ടിലെത്തിയിട്ട് 6 മാസമായി. അടുത്തള്ളളവരുമായി യാതൊരു ബന്ധവുമില്ലായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട നാസറിനെ കുന്ദമംഗലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
Advertisement