പകർച്ചപ്പനി നേരിടാൻ സർക്കാരിെന്റ ത്രിദിന ശുചീകരണ ദൗത്യത്തിന് തുടക്കം. കണ്ണൂർ സിറ്റി വലിയകുളത്തെ മാലിന്യം നീക്കം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലകളില്‍ മന്ത്രിമാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണം. പകർച്ചപ്പനി ജീവനെടുക്കുന്ന സാഹചര്യത്തിലാണ് സർക്കാർ മൂന്ന് ദിവസത്തെ ശുചീകരണത്തിന് ആഹ്വാനം ചെയ്തത്. സ്വന്തം ജില്ലയിൽ ശുചീകരണം നടത്തി മുഖ്യമന്ത്രി തന്നെ പദ്ധതിയ്ക്ക് തുടക്കമിട്ടു.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നടന്ന ശുചീകരണ യജ്ഞത്തിന് ആരോഗ്യമന്ത്രി നേതൃത്വം നൽകി.മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുത്തു. സി.പി.എം ജില്ലാ കമ്മിറ്റി ജനറൽ ആശുപത്രിയിൽ നടത്തിയ ശുചീകരണം സംസ്ഥാന സെക്രട്ടേറി കോടിയേരി ബാലകൃഷ·്ണൻ ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് എല്ലാ ജില്ലകളിലും ശുചീകരണം. വിദ്യാർഥികളും ആരോഗ്യവകുപ്പ് ജീവനക്കാരും പങ്കെടുക്കുന്നുണ്ട്.