E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ഹർത്താൽ വേണ്ടേ വേണ്ട:ഹർത്താൽ വിരുദ്ധർ ഒന്നിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലിനെതിരെ ജനവികാരം ഒരുമിക്കാന്‍ ഹര്‍ത്താല്‍ വിരുദ്ധമുന്നണി തയാറെടുക്കുന്നു. കേരളത്തില്‍ ഹര്‍ത്താലുകള്‍ വീണ്ടും വര്‍ധിച്ചതോടെയാണ് മുന്നണി സംസ്ഥാനതലത്തില്‍ അഞ്ചുവര്‍ഷത്തെ കര്‍മപദ്ധതി തയാറാക്കുന്നത്. ഹര്‍ത്താലിന് പേരുകേട്ട കണ്ണൂരില്‍ നിന്നാണ് ഹര്‍ത്താല്‍ വിരുദ്ധര്‍ ഒരുമിക്കുന്നത്. 

ദൂരെസ്ഥലങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് യാത്രതിരിക്കുന്നതിനുമുമ്പ് ജില്ലയില്‍ ഹര്‍ത്താലുണ്ടോ എന്ന് ഉറപ്പാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു കണ്ണൂരില്‍. 

ഒരിടവേളക്ക് ശേഷം രാഷ്ട്രീയകൊലപാതകങ്ങളും അക്രമങ്ങളും പെരുകിയതോടെ ഹര്‍ത്താല്‍ വീണ്ടും കണ്ണൂരില്‍ നിറ‍ഞ്ഞുനിന്നു.ഒരുവര്‍ഷത്തിനിടെ 

എട്ടുകൊലപാതകങ്ങളെ തുടര്‍ന്ന് എട്ടുഹര്‍ത്താലുകള്‍ , സംസ്ഥാനദേശീയ പണിമുടക്കുകള്‍ വേറെ, അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശേരിയിലും 

പയ്യന്നൂരിലും മട്ടന്നൂരില്‍ ഡസന്‍ കണക്കിന് പ്രാദേശികഹര്‍ത്താലുകള്‍, കൂടാതെ മറ്റൊരു ജില്ലയിലും ഇല്ലാത്ത ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ബസുടമ, ബസ് തൊഴിലാളി, പെട്രോള്‍ ,ഗ്യാസ് തൊഴിലാളികള്‍ ,മുതലാളിമാര്‍ സമരം അങ്ങനെ നീളുന്നു പണിമുടക്കിന്‍റേയും ഹര്‍ത്താലിന്‍റേയും കണക്ക്. ഇത് മുന്നില്‍കണ്ടാണ് വീണ്ടും ഹര്‍ത്താല്‍ വിരുദ്ധമുന്നണി സജീവമാകുന്നത്. 

ഹര്‍ത്താലുകളുടെ എണ്ണത്തില്‍ വ്യാപകമായ കുറവുണ്ടായതോടെ മുന്നണിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. വീണ്ടും ഹര്‍ത്താല്‍ കേരളത്തില്‍ പിടിമുറുക്കിയതോടെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയനേതാക്കള്‍ക്ക് താക്കീത് നല്‍കാന്‍ തയാറെടുക്കുകയാണ് മുന്നണി. ഇന്ന് കോഴിക്കോട് ചേരുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം അഞ്ചുവര്‍ഷത്തെ കര്‍മപദ്ധതി തയാറാക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :