കോഴിക്കോട്ട് ഇന്നത്തെ ഹർത്താൽ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയത് ദേശീയ അഗ്രിക്കൾച്ചറൽ എൻട്രൻസ് പരീക്ഷക്കെത്തിയ വിദ്യാർഥികളെയാണ്. പതിനായിരത്തി എണ്ണൂറു വിദ്യാർഥികളാണ് കോഴിക്കോട് ജില്ലയിൽ പരീക്ഷക്കെത്തിയത്. ഹർത്താലിൽ ഏറെ വലഞ്ഞാണ് വിദ്യാർഥികൾ പരീക്ഷാ സെന്ററുകളിൽ എത്തിയത്.ആറുമണിക്കു മുൻപ് എത്തിയവരും ഇന്നലെ എത്തി മുറിയെടുത്തവരുമുണ്ട്. ഹർത്താലാണെന്ന് അറിഞ്ഞതോടെ പഠിച്ചതെല്ലാം മറന്നുപോയ അവസ്ഥയിലായിരുന്നുവെന്ന് വിദ്യാർഥികൾ.
കണ്ണൂർ, വയനാട് , മലപ്പുറം ജില്ലകളിൽ നിന്ന് അമിത ചാർജ് കൊടുത്ത് വാഹനം പിടിച്ചെത്തിയവരുമുണ്ട്. ദേശീയ അഗ്രിക്കൾച്ചറൽ എൻട്രൻസ് പരീക്ഷക്ക്.കേരളത്തിൽ ആകെയുള്ള മൂന്ന് സെന്ററുകളിൽ ഒന്ന് കോഴിക്കോടാണ്. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർഥകൾ പരീക്ഷക്കെത്തിയതും കോഴിക്കോട്ടാണ്.