സാങ്കേതിക പിഴവ് കണ്ടെത്തിയ പ്ലസ് ടു വിദ്യാർഥിക്ക് ഗൂഗിളിന്റെ ഹോള്‍ ഓഫ് ഫെയിം അംഗീകാരം. കാസർകോട് പിലിക്കോട് സർക്കാർ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥി ശ്രീനാഥ് രഘുനാഥനെന്ന കുട്ടി ടെക്കിയാണ് ശ്രദ്ധേയനാകുന്നത്
തെറ്റ് തെറ്റാണെന്ന് അര്ഥശങ്കക്ക് ഇടയില്ലാത്ത വിധം പറഞ്ഞതിനാണ് ശ്രീനാഥിനെ തേടി ഗൂഗിളിന്റെ അംഗീകാരം എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ വിവിധ ഉൽപന്നങ്ങളിലെ െതറ്റ് കണ്ടെത്തുന്നതിനുള്ള ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിൽ പങ്കെടുത്താണ് അംഗീകാരം നേടിയത്. ക്രോസ് സെറ്റ് സ്ക്രിപ്റ്റിങിലെ ഗുരുത പിഴവ് ശ്രീനാഥ് ചൂണ്ടികാണിച്ചത്.
കണ്ടെത്തുന്ന പിഴവുകൾക്ക് അനുസരിച്ചാണ് പാരിതോഷികം ഒപ്പം ഇത്തരം ടെക്കികളെ പരിചയപ്പെടുത്തുന്ന ഗുഗിളിന്റെ പ്രത്യേക പേജിലും ശ്രീനാഥ് ഇടം പിടിച്ചിട്ടുണ്ട്.