ജപ്പാൻ കുടിവെള്ളം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കോഴിക്കോട്ടെ ജൈക്ക ഒാഫിസിനു മുന്നിൽ പ്രതിഷേധം. കുടിവെള്ളക്ഷാമം രൂക്ഷമായ ബാലുശേരി പഞ്ചായത്തിലെ ജനങ്ങളാണ് സമരവുമായി സജീവമായത്.
ബാലുശേരി പഞ്ചായത്തിലെ 2,16,17 വാർഡുകളിലാണ് ജപ്പാൻ കുടിവെള്ളം എത്താത്തത്. ഈ പ്രദേശങ്ങളെ ഉദ്യോഗസ്ഥർ മനപൂർവം ഒഴിവാക്കിയെന്നാണ് നാട്ടുകാരുടെ പരാതി. പണം അടച്ച് കാത്തിരിക്കുന്ന 150 കുടുംബങ്ങൾ ഉൾപ്പടെയാണ് സമരരംഗത്ത്
പദ്ധതി മാപ്പിൽ കൂനഞ്ചേരി, തുരുത്തിയാട്, കോക്കല്ലൂർ ഭാഗങ്ങൾ ഉൾപ്പെടാതെപോയതാണ് കുടിവെള്ള വിതരണം നടക്കാത്തതിന് കാരണമെന്ന് ജൈക്ക അധികൃതർ പറയുന്നു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശ്നപരിഹാരത്തിന് നിർദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെടാത്തതിലാണ് നാട്ടുകാർക്ക് അമർഷം. പദ്ധതി വിപുലീകരണം നടക്കുമ്പോൾ ബാലുശേരിയിലെ മുഴുവൻ പ്രദേശത്തും കുടിവെള്ളം എത്തിക്കുമെന്നാണ് ജലഅതോറിറ്റിയുടെ ഉറപ്പ്