മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്തില്‍ പുഴ സംരക്ഷിക്കാന്‍ നാടിന്റെ കൂട്ടായ്മ. ഒലിപ്പുഴയിലേയും കല്ലംപുഴയിലേയും കയ്യേറ്റമൊഴിപ്പിക്കാന്‍ പഞ്ചായത്ത് സര്‍വകക്ഷി സംഘത്തെ നിയോഗിച്ചു. കടുത്തവേനലില്‍പ്പോലും ജലം സുലഭമായി ഒഴുകുന്നതിനാലാണ് ഒലിപ്പുഴയ്ക്ക് ആ പേരുവന്നത്. റവന്യൂരേഖകളില്‍ 40 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന ഒലിപ്പുഴ ഇന്ന് 10 മീറ്ററിലൊതുങ്ങി. 500 ഏക്കറിലാണ് കയ്യേറ്റമെന്നാണ് കണക്ക്. ഒരുഗ്രാമത്തിന്റെ മുഴുവന്‍ ആശ്രയമായ ഒലിപ്പുഴയില്‍ മണല്‍വാരലും വ്യാപകമായി.
കാളികാവ് -കരുവാരക്കുണ്ട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കല്ലംപുഴയുടെ സ്തിതിയും മറ്റൊന്നല്ല. ഇരുപുഴകളുടെയും സംരക്ഷണത്തിനായാണ് പഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിച്ചത്.
കയ്യേറ്റമൊഴിപ്പിച്ച്ഭൂൂമി അളന്നുതിരിക്കുന്നതിനായി പ്രക്യേക റവന്യൂസംഘത്തെ ആവശ്യപ്പെടാനാണ് തീരുമാനം കയ്യേറ്റമൊഴിപ്പിക്കലിനു തുടക്കമിട്ട് ചേറൂമ്പ് ഇക്കോടൂറിസം വില്ലേജിനു പുറകുവശത്ത് അഞ്ചേക്കര്‍ സ്ഥലം അളന്നു തിരിച്ചിട്ടുണ്ട്.