മാലൂർ∙ ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ. 1200 ൽ 1180 മാർക്ക് നേടി വിജയിച്ച് നാടിന്റെയാകെ പ്രശംസ പിടിച്ചു പറ്റിയ മാലൂർ നിട്ടാറമ്പിലെ ലക്ഷം വീട്ടിലെ റഫ്സീന (17)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.
തന്റെ വീടിന്റെ ഒറ്റമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. ജോലി കഴിഞ്ഞു വന്ന ഉമ്മ റഹ്മത്ത് ആണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. പിതാവ്: ആബൂട്ടി. സഹോദരങ്ങൾ: മൻസീന (ബിഫാം വിദ്യാർഥി തിരുവനന്തപുരം), മഹ്റുഫ്.