E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കലാകാരൻമാരെ മോഹിപ്പിക്കുന്ന ജഹാംഗിർ ആർട് ഗാലറിയുടെ തലപ്പത്തുളള മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സർഗസൃഷ്ടികള്‍ പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തെ ഏതൊരു കലാകാരനും, ആഗ്രഹിക്കുന്ന വേദിയാണ് മുംബൈയിലെ പ്രശസ്തമായ ജഹാംഗിർ ആർട്ഗാലറി. ലോകപ്രശസ്തരായ ആയിരക്കണക്കിന് കലാകാരൻമാരാണ് ആറരപതിറ്റാണ്ടായി ഈ ഗാലറിയിൽ വന്നുപോയത്. എന്നാല്‍ ഇന്ന് വർഷങ്ങൾനീണ്ട കാത്തിരിപ്പുവേണം ഗാലറിയിൽ അവസരം ലഭിക്കാൻ. മുംബൈ കാലാഘോഡയിലെ പ്രശസ്തമായ ജഹാംഗിർ ആര്‍ട് ഗാലറി. പ്രിൻസ് ഓഫ് വേൾഡ് മ്യൂസിയം ട്രസ്റ്റി കൊവാസ്ജി ജഹാംഗിർ 1952ൽ സ്ഥാപിച്ചത്. നിലവിൽ ബോംബെ ആർട് സൊസൈറ്റിക്ക് കീഴില്‍ പ്രവർത്തനം. 

സ്വന്തം കലാസൃഷ്ടികളുടെപ്രദർശനത്തിനായി ഏതൊരു കലാകാരന്‍റെയും സ്വപ്നയിടമാണ് ജഹാംഗിർ ആർട്ഗാലറി. സാധാരണ കലാകാരൻമാർക്ക് വിവിധങ്ങളായ പ്രദർശനങ്ങൾക്കും, കലാസ്വാദകരുമായി സംവദിക്കാനുമുള്ള ഒരിടം. വർത്തമാനകാലത്തിൻറെ സാമൂഹ്യ-രാഷ്ട്രീയ സ്പന്ദനങ്ങൾ പ്രതിഫലിക്കുന്ന കലാമാതൃകകൾ ലോകവുമായി സംവദിക്കുന്ന സ്ഥലം. കലാരംഗത്ത് പ്രശസ്തരായവർക്കും, തുടക്കക്കാർക്കും ഒരുപോലെ അവസരംനൽകുന്നതാണ് പ്രത്യേകത.

എന്നാൽ, ആവശ്യക്കാർ ഏറിയതോടെ ബുക്കിങ് സംവിധാനംനിലവിൽവന്നു. ഇപ്പോൾ ആറുവർഷംവരെ കാത്തിരുന്നശേഷമാണ് കലാകാരൻമാർക്ക് ഇവിടെ അവസരം ലഭിക്കുന്നത്. അത്രയ്ക്കായിരിക്കുന്നു ബാഹുല്യം.മലയാളികളടക്കം നിരവധിപേർ വന്നുപോകുന്ന ആർട്ഗാലറിയുടെ തലപ്പത്തും വർഷങ്ങളായി ഒരുമലയാളിതന്നെ, തലശേരി സ്വദേശിനി കാർത്യായനി ജി. മേനോൻ.ചരിത്രവും പ്രസക്തയുമറിഞ്ഞ്, ഗാലറിയും ഇടമുറിയാതെനടക്കുന്ന കലാപ്രദർശനങ്ങളും കാണാൻ സഞ്ചാരികൾ ധാരാളമെത്തും ഇവിടെ.

അതേസമയം, ഗാലറിക്കുള്ളിലെ അവസരത്തിനായി കാത്തിരിക്കാതെ, രാജ്യത്തിൻറെ വിവിധയിടങ്ങളിൽനിന്നെത്തി, ഗാലറിയുടെ പരിസരത്തുപോലുംചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുന്ന കലാകാരൻമാരും ഏറെയുണ്ട്. എന്തായാലും, ചരിത്രമേറെയുള്ള മുംബൈ നഗരത്തിലെ കലാസാംസ്കാരിക മേഖലയ്ക്ക് എന്നും തിലകകുറിയാണ് ജഹാംഗിർ ആർട് ഗാലറി. അവിടേക്കുള്ള കലാകാരൻമാരുടെ ഒഴുക്ക് നിലയ്ക്കുന്നില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :